ഭിന്നശേഷിക്കാർക്ക് സഹായഉപകരണങ്ങൾ വിതരണം ചെയ്തു.
May 26, 2026
ഭിന്നശേഷിക്കാർക്ക് സഹായഉപകരണങ്ങൾ വിതരണം ചെയ്തു.
തൊടിയൂർ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്തത്തിൽ ഭിന്നശേഷിക്കാർക്ക് സഹായഉപകരണങ്ങൾ വിതരണം ചെയ്തു.2025-26 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെട്ട ഭിന്നശേഷിക്കാർക്ക് ശ്രവണസഹായി, ഇലക്ട്രിക് വീൽ ചെയർ എന്നിവയാണ് വിതരണം ചെയ്തത്. തൊടിയൂർ എൽ പി സ്കൂളിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി കെ ജയപ്രകാശ് വിതരണ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൂര്യ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ നാസർ പാട്ടക്കണ്ടത്തിൽ,ബിജി സുനിൽകുമാർ,ഷീജ ബാബുരാജ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജി അജിത് കുമാർ, രഞ്ജിത്ത് ശശാങ്കൻ, ശംഭു,ആർ ബിനു, സിമി ജവാദ്, ഷാജി, മായാകുമാരി, ലാവണ്യ ചന്ദ്രൻ, നിമേഷ്, ഹസീന, ലളിത മഠത്തിൽ, അജിത , ഷൈനി, കുറ്റിയിൽ സജീവ്, സിനി മോൾ, സിന്ധു, ശോഭാ സരസൻ, മുംതാസ് ഐസിഡിഎസ് സുപ്രവൈസർ സിന്ധു തുടങ്ങിയവർ സംസാരിച്ചു.