പെന്‍ഷന്‍ മസ്റ്ററിംഗ്-അവസാന തീയതി 2026 ഒക്ടോബർ 31 വരെ ദീർഘിപ്പിച്ചിട്ടുണ്ട്. (2025 ഡിസംബർ 31 ന് മുമ്പ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ പെന്‍ഷന്‍ ഗുണഭോക്താക്കളും മസ്റ്ററിംഗ് ചെയ്യണം)
തൊടിയൂർ ഗ്രാമപഞ്ചായത്ത് തൂഫാൻ 2.0 തദ്ദേശപരിപാടിക്ക് തൊടിയൂർ ഗ്രാമപഞ്ചായത്തിൽ ഗംഭീര തുടക്കം.

September 29, 2026

തദ്ദേശ സ്വയംഭരണ വകുപ്പും പോലീസും സംയുക്തമായി നടത്തുന്ന തൂഫാൻ 2.0 തദ്ദേശം പരിപാടിക്ക് തൊടിയൂർ ഗ്രാമപഞ്ചായത്തിൽ തുടക്കമായി. 2026 സെപ്റ്റംബർ 28 ന് വെളുത്തമണൽ ഐ എച്ച്‌ ആർ ഡി എഞ്ചിനീയറിംഗ് കോളേജിൽ വച്ച് നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ.പി കെ ജയപ്രകാശ് ഉത്ഘാടനം നിർവ്വഹിച്ചു. ജില്ലാപഞ്ചായത്ത് അംഗം ശ്രീ.നജീം മണ്ണേൽ അദ്ധ്യക്ഷത വഹിച്ചു.കരുനാഗപ്പള്ളി പോലീസ് സബ് ഇൻസ്പക്ടർ ശ്രീ.മിഥുൻ തൂഫാൻ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും തൂഫാൻ വാരിയേഴ്സിന് ബാഡ്ജ് നൽകുകയും ചെയ്‌തു. കുന്നത്തൂർ എക്സൈസ് ഇൻസ്‌പക്‌ടർ ശ്രീ.വിജി ലാൽ ലഹരി മുക്ത ബോധവത്ക്കരണ ക്ലാസ്സ് എടുത്തു. ജനപ്രതിനിധികൾ രാഷ്ട്രീയസാമൂഹ്യ പ്രവർത്തകർ തുടങ്ങിയവർ സംസാരിച്ചു.കരുനാഗപ്പള്ളി മോഡൽ പോളിടെക്കനിക്കലിലെ കുട്ടികളുടെ ഫ്ലാഷ് മോബ്, വിളംബര ജാഥ എന്നിവ സംഘടിപ്പിച്ചു. ജീവിതത്തിൻ്റെ വിവിധ മേഖലകളിൽ നിന്ന് വലിയ പങ്കാളിത്തമാണ് പരിപാടിക്ക് ഉണ്ടായിരുന്നത്

തൂഫാന്‍ 2.0 ഉദ്ഘാടനം