ശുചിത്വ സന്ദേശ റാലിയും ശുചിത്വ ഗ്രാമസഭയും സംഘടിപ്പിച്ചു.
October 3, 2026
ശുചിത്വ സന്ദേശ റാലിയും ശുചിത്വ ഗ്രാമസഭയും സംഘടിപ്പിച്ചു.
രാജ്യവ്യാപകമായി ശുചിത്വത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനായി സംഘടിപ്പിക്കുന്ന സ്വച്ഛത ഹി സേവ ജനകീയ ക്യാമ്പയിന്റെ ഭാഗമായി തൊടിയൂർ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ശുചിത്വ സന്ദേശ റാലിയും ശുചിത്വ ഗ്രാമസഭയും സംഘടിപ്പിച്ചു. മാരാരിത്തോട്ടത്തുനിന്നും ആരംഭിച്ച ബൈക്ക് പ്രചാരണ റാലിയും വെളുത്തമണലിൽ നിന്നും ആരംഭിച്ച ഘോഷയാത്രയും തൊടിയൂർ എൽ പി സ്കൂളിൽ സമാപിച്ചു. തുടന്ന് നടന്ന ശുചിത്വ ഗ്രാമസഭ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി കെ ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സൂര്യ അധ്യക്ഷത വഹിച്ചു. കില റിസോഴ്സ് പേഴ്സൺ സി സിറാജുദ്ദീൻ വിഷയാവതരണവും ഗ്രാമപഞ്ചായത്ത് അംഗം രഞ്ജിത്ത് ശശാങ്കൻ വി ബി ജി റാം ജി പദ്ധതി വിശദീകരണവും നടത്തി. ജില്ലാ പഞ്ചായത്ത് അംഗം നജീം മണ്ണേൽ, സ്ഥാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ നാസർ പാട്ടക്കണ്ടത്തിൽ, ബിജി സുനിൽകുമാർ,ഷീജ ബാബുരാജ് ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കുറ്റിയിൽ സജീവ്, താച്ചയിൽ സുഭാഷ്,ഷൈനി, ആർ ബിനു, ഷാജി മോൻ എ ശംഭു ദിവാൻ, അജിത്ത് കുമാർ, കെ ആർ ചന്ദ്രൻ ലാവണ്യ,മായാ കുമാരി,ലളിതാ മഠത്തിൽ,അജിതമോഹൻ, സിന്ധു ശ്രീകുമാർ,മുംതാസ് എസ്,ശോഭാ സരസൻ, സിനിമോൾ എച്ച്, സിമി ജവാദ്,ഹസീന സി ഡി എസ് ചെയർപേഴ്സൺ കല, സെക്രട്ടറി സി രാജേന്ദ്രൻ സൂപ്രണ്ട് ബിന്ദു തുടങ്ങിയവർ സംസാരിച്ചു.