പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.

പി കെ ജയപ്രകാശ്

പ്രസിഡൻ്റ്

സൂര്യ എസ്

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

നാസർ പാട്ടകണ്ടത്തില്‍

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ബിജി സുനില്‍കുമാർ

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഷീജാ ബാബുരാജ്

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

സി രാജേന്ദ്രന്‍

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

ജില്ല :കൊല്ലം
ബ്ളോക്ക് :ഓച്ചിറ
വിസ്തീര്‍ണ്ണം :21.6ച.കി.മീ.
വാര്‍ഡുകളുടെ എണ്ണം :24
ജനസംഖ്യ :40593
പുരുഷന്‍മാര്‍ :20340
സ്ത്രീകള്‍ :20253
ജനസാന്ദ്രത :1970
സ്ത്രീ : പുരുഷ അനുപാതം:996
മൊത്തം സാക്ഷരത    :89.94
സാക്ഷരത (പുരുഷന്‍മാര്‍) :94.36
സാക്ഷരത (സ്ത്രീകള്‍) :85.52

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

തൊടിയൂര്‍ ഓണാട്ടുകര പ്രദേശത്തിലെ പ്രകൃതി രമണീയമായ ഒരു കാര്‍ഷിക ഗ്രാമമാണ്. പള്ളിക്കലാറിനോട് ചേര്‍ന്നുള്ള സമൃദ്ധമായ കൃഷിഭൂമികളാണ് ഗ്രാമത്തിന്റെ വളര്‍ച്ചയ്ക്ക് അടിസ്ഥാനം ആയത്. തിരുവിതാംകൂര്‍ രൂപപ്പെടുന്നതിന് മുമ്പ് ഈ പ്രദേശം കായംകുളം രാജാവിന്റെ അധീനതയിലായിരുന്നു. പുളിയ്ക്കല്‍ മേനവന്റെ നേതൃത്വത്തിലുള്ള പുളിയ്ക്കല്‍ കോട്ട ഗ്രാമത്തിന്റെ ചരിത്രസ്മാരകമായി അറിയപ്പെടുന്നു. “തൊടി” എന്ന കൃഷിസ്ഥലത്തെ അടിസ്ഥാനമാക്കിയാണ് “തൊടിയൂര്‍” എന്ന പേര് ഉണ്ടായതെന്നാണ് വിശ്വാസം. കല്ലേലിഭാഗം, മുഴങ്ങോടി, പുലിയൂര്‍വഞ്ചി, വേങ്ങറ തുടങ്ങിയ പ്രദേശങ്ങള്‍ ചേര്‍ന്നതാണ് തൊടിയൂര്‍. മാരാരിത്തോട്ടം ക്ഷേത്രം, ഇടക്കുളങ്ങര ദേവീക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങള്‍ ഐതിഹ്യങ്ങളാലും വിശ്വാസങ്ങളാലും പ്രശസ്തമാണ്. തൊടിയൂര്‍ ഗ്രാമപഞ്ചായത്ത് 1953 ആഗസ്റ്റ് 15-നാണ് രൂപം കൊണ്ടത്. ശ്രീനാരായണ ഗുരു, അയ്യന്‍കാളി തുടങ്ങിയ സാമൂഹിക നവോത്ഥാന നേതാക്കള്‍ ഈ പ്രദേശവുമായി...

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

Featured Image

May 26, 2026

ഭിന്നശേഷിക്കാർക്ക് സഹായഉപകരണങ്ങൾ വിതരണം ചെയ്തു.

ഭിന്നശേഷിക്കാർക്ക് സഹായഉപകരണങ്ങൾ വിതരണം ചെയ്തു.തൊടിയൂർ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്തത്തിൽ ഭിന്നശേഷിക്കാർക്ക് സഹായഉപകരണങ്ങൾ വിതരണം ചെയ്തു.2025-26 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെട്ട ഭിന്നശേഷിക്കാർക്ക് ശ്രവണസഹായി, ഇലക്ട്രിക് വീൽ ചെയർ എന്നിവയാണ് വിതരണം ചെയ്തത്....

കൂടുതൽ വായിക്കുക
പുതിയ വാർത്ത